അമാവാസി നാളിലാണ്
അനുരാഗം അവളുടെ
അകതാരില്‍ ഇതളിട്ടത്
അനന്തമായ ആകാശത്തിലേക്ക്
ആലോല നീല ലോചനകള്‍ പായിച്ചു
അവള്‍ ഇരുന്നു
നിശിതമായ നോട്ടം കൊണ്ട്
മുകില്‍മാലകളുടെ അമേയമായ
അടരുകള്‍ അവള്‍ അടര്‍ത്തി മാറ്റി
നോക്കി നോക്കി ഇരുളിന്റെ
അതിരുകളില്ലാത്ത ആഴത്തില്‍ നിന്ന്
ഒരു പൊരി അവള്‍ ഉയിര്‍പ്പിച്ചു
അവളുടെ നിശ്വാസം നിരന്തരമേറ്റ്
ഊഷ്മളമായിത്തീര്‍ന്ന ആ ബിന്ദു
നാളില്‍ നാളില്‍ തിടം വച്ച്
പൌര്‍ണ്ണമിയായി
ആ കടാക്ഷത്തിന്റെ
കരാങ്കുലികള്‍
ഉഷ്ണത്തിന്റെ ഉലയില്‍
രാഗരശ്മികള്‍ തൂകി തണുപ്പിച്ചു
പ്രകാശത്തിന്റെ പാല്‍പുഴയില്‍
പാരിടം പട്ടുനൂലിഴകള്‍ പാവിട്ട
പരവതാനിയായി
പരിമൃതു പവനന്റെ
പരിലാളനയില്‍
പവിഴമാലയണിഞ്ഞ്
പാതിരാ ജയിച്ചു
അവളുടെ നീലായത നക്ഷത്ര നേത്രം
പ്രണയ കവിതയില്‍
പുതുവരികള്‍ എഴുതി
ചേര്‍ത്തു കോണ്ടേയിരുന്നു

അവളുടെ നീലായത നക്ഷത്ര നേത്രം
ReplyDeleteപ്രണയ കവിതയില്‍
പുതുവരികള്‍ എഴുതി
ചേര്‍ത്തു കോണ്ടേയിരുന്നു...
(പ്രണയിക്കുന്നവർക്കും പ്രണയിക്കപ്പെടുന്നവർക്കും ഇനി പ്രണയിക്കാൻ തുടങ്ങിയവർക്കും ഞാൻ ഈ വരികള്‍ സമര്‍പ്പിക്കുന്നു)
പരിമൃതു പവനന്റെ
ReplyDeleteപരിലാളനയില്‍
പവിഴമാലയണിഞ്ഞ്
പാതിരാ ജയിച്ചു
അവളുടെ നീലായത നക്ഷത്ര നേത്രം
പ്രണയ കവിതയില്‍
പുതുവരികള്‍ എഴുതി
ചേര്‍ത്തു കോണ്ടേയിരുന്നു
നന്നായിട്ടുണ്ട്...അഭിനന്ദനങ്ങൾ
പ്രണയിക്കാൻ ആഗ്രഹിക്കുന്ന എനിക്കും അപ്പോൾ സമർപ്പണം ഉണ്ടല്ലേ.. നന്നായി..:)
ReplyDeleteപ്രണയാർദ്ര വരികൾ, ഒന്ന് താളത്തിലാക്കാമായിരുന്നല്ലോ... ആശംസകൾ
പ്രണയം
ReplyDeleteഅക്ഷരങ്ങള്‍ക്ക് നിര്‍വ്വചിക്കാനാവാത്ത അനിര്‍വ്വചനീയമായ അനുഭൂതി....
ചടുല വാക്കുകള്‍ കൊണ്ട് വരച്ചിട്ട പ്രണയം വ്യത്യസ്തമായി ...
ആശംസകള്‍....
നല്ല കവിത,ഞാനും നിലാവിനെ സ്നേഹിക്കുന്നു.
ReplyDeleteനല്ല കവിത
ReplyDeleteഅമാവാസി നാളിലാണ്
ReplyDeleteഅനുരാഗം അവളുടെ
അകതാരില്‍ ഇതളിട്ടത്--
-------------------
ബെസ്റ്റ് ടൈം :)
അനന്തമായ ആകാശത്തിലേക്ക്
ആലോല നീല ലോചനകള്‍ പായിച്ചു
അവള്‍ ഇരുന്നു
---------------
മുട്ടുവിന്‍ തുറക്കപ്പെടും എന്നല്ലേ വെയിറ്റ് ചെയ്യൂ ...
നിശിതമായ നോട്ടം കൊണ്ട്
മുകില്‍മാലകളുടെ അമേയമായ
അടരുകള്‍ അവള്‍ അടര്‍ത്തി മാറ്റി
നോക്കി നോക്കി ഇരുളിന്റെ
അതിരുകളില്ലാത്ത ആഴത്തില്‍ നിന്ന്
ഒരു പൊരി അവള്‍ ഉയിര്‍പ്പിച്ചു
----------------------
പെണ്ണോരുംമ്പെട്ടാല്‍ എന്നല്ലേ :)
അവളുടെ നിശ്വാസം നിരന്തരമേറ്റ്
ഊഷ്മളമായിത്തീര്‍ന്ന ആ ബിന്ദു
നാളില്‍ നാളില്‍ തിടം വച്ച്
പൌര്‍ണ്ണമിയായി
ആ കടാക്ഷത്തിന്റെ
കരാങ്കുലികള്‍
ഉഷ്ണത്തിന്റെ ഉലയില്‍
രാഗരശ്മികള്‍ തൂകി തണുപ്പിച്ചു
-------------------
എനിക്ക് വയ്യേ ....
പ്രകാശത്തിന്റെ പാല്‍പുഴയില്‍
പാരിടം പട്ടുനൂലിഴകള്‍ പാവിട്ട
പരവതാനിയായി
പരിമൃതു പവനന്റെ
പരിലാളനയില്‍
പവിഴമാലയണിഞ്ഞ്
പാതിരാ ജയിച്ചു
അവളുടെ നീലായത നക്ഷത്ര നേത്രം
പ്രണയ കവിതയില്‍
പുതുവരികള്‍ എഴുതി
ചേര്‍ത്തു കോണ്ടേയിരുന്നു
--------------------
കേട്ട് കേട്ട് മടുത്ത പ്രമേയത്തില്‍ നിന്നും ഒന്ന് മാറ്റി പിടിക്കൂ ...ആശംസകള്‍ .
.
ആശംസകൾ...
ReplyDeleteചില വാക്കുകൾ നെഗറ്റീവ് അർത്ഥം പോലെ തോന്നുന്നു.
kollaam
ReplyDeleteനിലാവും നിശയും
ReplyDeleteസ്വപ്നമായി
പിന്നെ കിനാവ്
കണ്ണീരുമാവാറുമുണ്ട് :)
പ്രണയിച്ചു കഴിഞ്ഞത് കൊണ്ട് വായിച്ചു പോകുന്നു ..
ReplyDeleteബല്യ വെബ് സൈറ്റ് മുതലാളി ആയീല്ലോ
ReplyDeleteഎന്നാല്‍ ഇനി ആ ഫോളോവര്‍ ജനാല ഒന്ന് തുറന്നൂടെ നെല്ലിക്കായേ....??
മനോഹരമാണു വരികൾ..
ReplyDeleteഅവയെ ഒന്നൂടെ ചിട്ടപ്പെടുത്തിയാൽ കൂടുതൽ വായനാ സുഖം ഉണ്ടാകും..
ആശംസകൾ ട്ടൊ..!
വരികൾ നന്നെങ്കിലും, ആശയത്തിൽ പുതുമ തോന്നുന്നില്ല..
ReplyDeleteലളിത കോമള കന്ത പദാവലി....ഭാവുകങ്ങൾ
ReplyDeleteഎനിക്ക് പറയാൻ തോന്നിയതെല്ലാം ഫൈസൽ ബാബു പറഞ്ഞുകളഞ്ഞു, അപ്പോൾ പ്രണയം വന്നാൽ ചിന്തിക്കുന്നതും പറയുന്നതും എഴുതുന്നതും എല്ലാം തലതിരിഞ്ഞതായിരിക്കും. നന്നായി.......
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteനല്ല വരികള്‍ ആശംസകളോടെ
ReplyDeleteഅമാവാസി നാളില്‍ ഇതളിട്ട അനുരാഗം ഫലിക്കില്ലെന്നാ ചൊല്ല് !
ReplyDeletegood
ReplyDeletecongrats....
അവളുടെ നീലായത നക്ഷത്ര നേത്രം
ReplyDeleteപ്രണയ കവിതയില്‍
പുതുവരികള്‍ എഴുതി
ചേര്‍ത്തു കോണ്ടേയിരുന്നു...നല്ല വരികള്‍
അവളുടെ നീലായത നക്ഷത്ര നേത്രം
ReplyDeleteപ്രണയ കവിത
പ്രണയാതുരമായ കുറെ വാക്കുകള്‍ ..കൊള്ളാം
ReplyDeleteഒറ്റവാക്കിൽ പറഞ്ഞാൽ കിടിലം
ReplyDeleteഒന്ന് പരത്തി പറഞ്ഞാൽ
സബ്ജക്റ്റ് കൊള്ളാം. എഴുതിയതും കൊള്ളാം
എന്നാലും ഒന്ന് കൂടി നന്നാകിയെഴുതാമായിരുന്നു..
അതായത്, ഒന്ന് കൂടി താളത്തിൽ ചോല്ലാവുന്ന രീതിയിൽ
ആശംസകളോടെ
pranayam...ee vishyathinu
ReplyDeletepazhama ennonnu illallo..
good one.....
good
ReplyDeleteThis comment has been removed by the author.
ReplyDeleteപ്രണയ കവിതകളോട് പൊതുവേ അടുപ്പം കുറവാ.. പക്ഷെ അങ്ങനെയൊരു കവിത എന്ന നിലക്ക് വായനാസുഖമുണ്ട്
ReplyDeleteസ്‌നേഹം മാത്രമാണ് ലോകത്തിലെ ഏക സ്വാതന്ത്ര്യം. കാരണം അത് ആത്മാവിനെ ഉദാത്തവത്ക്കരിക്കുന്നു. അങ്ങനെ മനുഷ്യന്റെ നിയമങ്ങളും ഋതുഭേദങ്ങളും അതിന്റെ വഴി മുടക്കുന്നില്ലെന്ന് ഉറപ്പിക്കുന്നു’.
ReplyDelete( ഖലീല്‍ ജിബ്രാന്‍ )
അമാവാസി നാളിലാണ്
അനുരാഗം അവളുടെ
അകതാരില്‍ ഇതളിട്ടത്>>> ആ നാളിൽ പ്രണയം ഇതളിട്ടാൽ പെട്ടന്നു കരിഞ്ഞു പോകും
ആശംസകൾ
Good Work
ReplyDeleteനല്ല ഭാഷയുണ്ട് കയ്യിൽ..
ReplyDeleteമുന്നോട്ടുള്ള യാത്രക്ക് ആശംസകൾ..
കഴിഞ്ഞ കാലങ്ങളില്‍ ഒന്നും കാണാത്ത ഒരു പുതിയ രീതി ആണല്ലോ അമല ഇത് നന്നായിരിക്കുന്നു ആശംസകള്‍
ReplyDeleteസമര്‍പ്പണം സ്വീകരിച്ചിരിക്കുന്നു....
ReplyDeleteഇനി പ്രണയിക്കാന്‍ തുടങ്ങട്ടെ ;)
ആശംസകള്‍!!!
'പ്രണയിക്കാന്‍ താല്പര്യമില്ലാത്തവര്‍ ഇത് വായിച്ചാല്‍ പണിയായി പോകുമല്ലോ!'
ReplyDeleteവരികള്‍ കേമം , അടുക്കും ചിട്ടയും കൂടിവരുത്തിയാല്‍ കെങ്കേമമാകും...
ആപ്തവാക്യങ്ങളിൽ പലതും പറയാം --- വിഷയത്തോട് ഞാൻ എതിര് .. കവിത ഇഷ്ടായി .. രീതികളെ കുറിച്ചൊന്നും അരിയില്ല.... ഇവിടെയും ആദ്യം ...
ReplyDeleteനല്ല ഗല്ലക്കന്‍ ഗവിത\
ReplyDeleteനല്ല വരികള്‍ !
ReplyDelete>>>പ്രണയിക്കുന്നവർക്കും പ്രണയിക്കപ്പെടുന്നവർക്കും ഇനി പ്രണയിക്കാൻ തുടങ്ങിയവർക്കും ഞാൻ ഈ വരികള്‍ സമര്‍പ്പിക്കുന്നു<<< ശ്ശോ ഇതില്‍ ഏതാണോ ഇനി ഞാന്‍ തിരഞ്ഞെടുക്കേണ്ടത് ...:)
enikkoru poruthakkodu thonnunnu... amaavaasi naalil athrakku nokkaan aakaashathil enthaanu suhruthe aval kandathu???
ReplyDeleteBlack holes???
enthaayaalum kavi bhaavana alle.. athu angane pokum....
kollaam... bhaavanakal iniyum poratte
അവസാനത്തെ വരികളില്‍ പ്രണയത്തിന്‍റെ മിന്നലാട്ടം കാണാം .പക്ഷെ പരിമൃദുപവനന്‍ ,കരാംഗുലികള്‍ എന്നൊക്കെ ശരിയായി എഴുതിയിരുന്നെങ്കില്‍ എന്ന് തോന്നി
ReplyDeleteപ്രണയത്തിനു പഴയ വരികള്‍ എന്നോ പുതിയ വരികള്‍ എന്നോ ഇല്ല.. ഒരേ ഒരു വരി മാത്രമേ ഉള്ളൂ.. പ്രണയം... :)
ReplyDeleteഎല്ലാബ്ലോഗുകളിലും പ്രണയവും മഴയും മാത്രം... എങ്കിലും എഴുത്ത് kollaam
ReplyDeleteLooking for Panchgavya Beauty Product ?
ReplyDeleteShop Panchgavya products online and live a healthy life. Get the best Panchgavya Ayurvedic products from Swadeshi Ayurved. Various Categories. Ayurved Wellness. Lowest Prices. Start an Ayurved life.
Distributorship Opportunity! 🚀
🌐 We're on the lookout for distributors & super stockists across India for our range of Pancgavya Product Health Beauty and care
www.deendayalkamdhenu.com
💼 Contact us to start a business discussion.
📞 Call/WhatsApp: 9520890088
Discover a premium collection of Panchgavya-based wellness, herbal cosmetics, natural Gomay products, and everyday FMCG essentials, all crafted with the purity of traditional Indian wisdom. At Deendayalkamdhenu, we bring to you the finest range of Ayurvedic and cow-based products that promote health, sustainability, and conscious living.
ReplyDelete💼 बिज़नेस का सुनहरा मौका – हमारे साथ जुड़ें!
अब आप भी बन सकते हैं हमारे [पंचगव्य उत्पाद] के ऑफिशियल डीलर।
✅ कम निवेश, ज्यादा मुनाफा
✅ सपोर्ट + ट्रेनिंग उपलब्ध
✅ WhatsApp और कॉल से ऑर्डर सुविधा
✅ फास्ट डिलीवरी और सटीक सप्लाई
✅ ऑनलाइन और डिजिटल पेमेंट सपोर्ट
✅ ट्रस्टेड और रिजल्ट वाले प्रोडक्ट्स
📞 संपर्क करें: [9520890088]
🛍 Visit करें आज ही और पाएं खास ऑफर!
Shop Now - www.deendayalkamdhenu.com
📍 पता: [Deendayal Dham (Nagla Chandrabhan) Farah Mathura 281122]