Tuesday, February 26, 2013

ഭാഷ !

 ഇതില്‍ എഴുതിയിരിക്കുന്നത്
 രക്തം കൊണ്ട്..!
ഈ കടലാസിന് 
കണ്ണുനീരിന്റെ  ഉപ്പ്..
ഇത് വായിക്കുമ്പോള്‍
കണ്ണുകള്‍ക്ക്‌ തിമിരം..
ഹൃദയത്തിന് ,
തീക്കനലിനേക്കാള്‍ പൊള്ളല്‍..
നാവിനു ,
കാഞ്ഞിരത്തേക്കാള്‍ കൈപ്പ്..
വാളിനേക്കാള്‍ മൂര്‍ച്ച..
വായിക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകളും
 കടയുന്നുവോ?
നെഞ്ചില്‍ നീറുന്ന നെരിപ്പോട്..
കബന്ധങ്ങളുടെ മണമുണ്ടതിന്
എഴുതിയ ആള്‍ക്ക് മാത്രമേ
ഇതൊക്കെ മനസ്സിലാവൂ
എന്നതാണ് ഈ എഴുത്തിന്റെ ഗതികേട്..!

36 comments:

  1. എഴുതിയ ആൾ മാത്രം വായിച്ചാൽ മതിയെന്നാണോ? മനസ്സിലാവുമോ എന്ന് നോക്കട്ടെ,,,

    ReplyDelete
  2. നെഞ്ചില്‍ നീറുന്ന നെരിപ്പോട്..
    കബന്ധങ്ങളുടെ മണമുണ്ടതിന്
    എഴുതിയ ആള്‍ക്ക് മാത്രമേ
    ഇതൊക്കെ മനസ്സിലാവൂ
    എന്നതാണ് ഈ എഴുത്തിന്റെ ഗതികേട്..!

    നെഞ്ചിന്റെ നീറ്റലുകള്‍ എഴുതിയെഴുതി തീരട്ടെ.... ആശംസകളോടെ..




    ReplyDelete
  3. ഇല്ല അംല കുറച്ചൊക്കെ മനസ്സിലായേ..

    അതാണ്‌ ഭാഷ...
    അശംസകള്‍

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. അക്ഷരങ്ങള്‍ തെളിയട്ടെ ഇനിയും

    ReplyDelete
  6. ആ ഞ്ഞെരുക്കവും ഗതികേടുമാണ് വേണ്ടതും

    ReplyDelete
  7. എഴുതിത്തെളിയാൻ ആശംസകൾ!

    ReplyDelete
  8. നെല്ലിക്ക തിന്നു
    ഇനി വെള്ളം കുടിച്ച് നോക്കട്ടെ
    മധുരിക്കുമോ എന്ന് അപ്പോള്‍ അറിയാം

    ReplyDelete
  9. ഭാഷ ഇനിയും പുരോഗമിക്കട്ടെ.. ആശംസകൾ

    ReplyDelete
  10. എനിക്കും മനസ്സിലായി....
    ആശംസകള്‍...

    ReplyDelete
  11. "എഴുതിയ ആള്‍ക്ക് മാത്രമേ
    ഇതൊക്കെ മനസ്സിലാവൂ
    എന്നതാണ് ഈ എഴുത്തിന്റെ ഗതികേട്..!"
    സത്യം.. ആശംസകള്‍...

    ReplyDelete
  12. :)
    എഴുതിയ ആള്‍ക്ക് എങ്കിലും മനസ്സിലാവുനുണ്ടല്ലോ. ഞമ്മള് മരുന്ന് എഴുതി കൊടുത്താ പിന്നെ അത് ഞമ്മക്ക് കൂടി മനസ്സിലാവൂലാ...

    ReplyDelete
    Replies
    1. Dr. Manassilakunna Bashayil Dctors ezhuthaaan padilley...???????

      Delete
  13. നല്ല ഭാഷയാണല്ലോ .. ഒരിക്കലും എഴുത്തിന്റെ ഗതികേടല്ല ട്ടോ .. ആശംസകളോടെ

    ReplyDelete
  14. എഴുതിയ ആൾക്ക് മാത്രം മനസ്സിലാകുന്നത് ഭാഷയുടെ ഗതികേടാണോ, എഴുത്തിന്റെ ഗതികേടോ..
    ആശംസകൾ..

    ReplyDelete
  15. എഴുതിയ ആള്‍ക്ക് മാത്രമേ
    ഇതൊക്കെ മനസ്സിലാവൂ ??????????????


    No Never :)

    ReplyDelete
  16. മനസ്സിന്റെ നീറ്റല്‍ കടലാസില്‍ പകര്‍ത്തിയത് ഗൌരവമായി വായനക്കാര്‍ക്ക് തോന്നുന്നില്ലെങ്കില്‍ വളരെ അടുത്ത ആളുകളോട് നേരിട്ട് പറയാമല്ലോ.

    ReplyDelete
  17. എഴുതിയ ആള്‍ക്കെങ്കിലും മനസ്സിലായല്ലോ......
    ഒഹ്....
    സമാധാനം...

    ReplyDelete
  18. എഴുതിയ ആള്‍ക്ക് മാത്രമേ
    ഇതൊക്കെ മനസ്സിലാവൂ
    എന്നതാണ് ഈ എഴുത്തിന്റെ ഗതികേട്..!

    നിങ്ങളെഴുതുനതും എഴുതിയതും ആർക്കും മനസ്സിലാവുന്നില്ലെങ്കിൽ,
    ആരേയും കുറ്റപ്പെടുത്തേണ്ട,അതവനവന്റെ കുഴപ്പം തന്നെയാവണം.!
    നമ്മുടെ മനസ്സ് ശുദ്ധമായാൽ നമ്മൾ ചെയ്യുന്നതും പറയുന്നതും
    കേൾക്കുന്നതും നല്ലതാവും. ഉറപ്പ്.!
    ആശംസകൾ.

    ReplyDelete
  19. നന്നായിട്ടുണ്ട് .
    ആശംസകൾ.

    ReplyDelete
  20. എഴുത്തിന്റെ പ്രചോദനം പലപ്പോഴും അനുഭവങ്ങള്‍ ആണ് അല്ലെ ..? ഹൃദയം പിടക്കുമ്പോള്‍ അക്ഷരങ്ങള്‍ വിടരുന്നു ആശംസകള്‍ ഇനിയും എഴുതുക പിടക്കുന്ന ഹൃദയത്തോടെ ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
  21. എഴുതിയ ആള്‍ക്ക് മാത്രമേ
    ഇതൊക്കെ മനസ്സിലാവൂ
    എന്നതാണ് ഈ എഴുത്തിന്റെ ഗതികേട്..!
    അല്ല എഴുതിയ ഹൃദയത്തിന്റെ വിങ്ങലാണ് ഈ കവിതയെന്നു ആര്‍ക്കും മനസ്സിലാവും .. ആശംസകള്‍....

    ReplyDelete
  22. എഴുതിത്തെളിയാൻ ആശംസകൾ!

    ReplyDelete
  23. കൊള്ളാം ...ആശംസകള്‍ ..ആംല

    ReplyDelete
  24. ഇത് ഒരു മനസ്സിന്റെ വിങ്ങലാണ് ......എനിയും എഴുതുക....ആശംസകൾ...

    ReplyDelete
  25. പ്രിയപ്പെട്ട അമല,



    ആദ്യം കയ്ക്കും ;അല്പം വെള്ളം കുടിച്ചാൽ മതി. കയ്പ്പ് മധുരമായി മാറും .

    എല്ലാവര്ക്കും എല്ലാം മനസ്സിലാകണമെന്നില്ല .

    ആശംസകൾ !

    സസ്നേഹം,

    അനു

    ReplyDelete
  26. എഴുതിയ ആള്‍ക്ക് മാത്രമേ
    ഇതൊക്കെ മനസ്സിലാവൂ
    എന്നതാണ് ഈ എഴുത്തിന്റെ ഗതികേട്..!

    Dr's prescription????

    ReplyDelete
  27. എനിക്ക് മനസ്സിലാകില്ല എന്റെ ഗതികേട്,,
    മൂത്തോരുടെ വാക്കും മൂത്തനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും,,ഈ കവിതപോലെ

    ReplyDelete
  28. കൊള്ളം ,, നന്നായിട്ടുണ്ട്

    ReplyDelete
  29. സത്യം പറയാല്ലോ അംല ഞാന്‍ ഇതൊന്നു വായിച്ചു തീര്‍ത്തത് തന്നെ കുറെ പണിപ്പാട് പെട്ടിട്ടാണ്, അപ്പോള്‍ പിന്നെ അത് മുഴുവന്‍ മനസ്സിലായെന്നുള്ള മട്ടില്‍ ഞാന്‍ എന്തേലും കമന്റ് എഴുതിയാല്‍ അത് പടച്ചവനും പടപ്പുകള്‍ക്കും ഒരിക്കലും നിരക്കാത്ത കള്ളം ആകും അതുകൊണ്ട് ഞാന്‍ ഒന്നും എഴുതുന്നില്ല...

    അടുത്ത പോസ്റ്റ്‌ ഇടുമ്പോള്‍ അറിയിക്കണേ വല്ലതും മനസ്സിലായാല്‍ ഞാന്‍ കമന്റ് ഇടാട്ടോ...

    ReplyDelete
  30. മുകളില്‍ കൊടുത്ത കമന്റ് ശരിക്കും പുതിയ പോസ്റ്റിനു (നിലാവിനെ സ്നേഹിച്ച പെണ്ണ്) ഉള്ളതാണ് കേട്ടോ കമന്റ് ബോക്സ്‌ മാറി അറിയാതെ ഇവിടെ കേറിക്കൂടിയതാണ്... അങ്ങോട്ട്‌ ക്ഷമി!

    ഇനി ഈ പോസ്റ്റിനു (ഭാഷ) ഉള്ള കമന്റ്:

    ഇത് എഴുതിയ ആളിന് മാത്രമേ ഇത് മനസ്സിലാവൂ എങ്കില്‍ ഇതിനു കമന്റ് എഴുതാന്‍ പെടാപ്പാട് പെടുന്ന എന്റെ ഒരു ഗതികേട് ഒന്നോര്‍ത്ത് നോക്കൂ!

    ReplyDelete
  31. avasaanam paranjathu sathyam.. ithezhuthiya aale sammathichirikkunnu.... Oru Jayalalithaa + Jansi Rani + Phoolan Devi ellaam koodi chernna pole undu....
    Aashamsakal...

    ReplyDelete