Monday, June 10, 2013

ബസ്‌


പാരിടത്തിന്റെ  പ്രതീകം...
കയറുന്നവന്‍ 
 ഈ  ഭൂമിയില്‍  വന്നു  പിറക്കുന്നവനെ  പോലെ...
ഇറങ്ങുന്നവന്‍  
മരിച്ചു  പിരിയുന്നവനെ  പോലെ...
ഇരിപ്പിടം  കിട്ടിയവന്‍  
 അടുത്തുള്ളവനെ   പരിഗണിക്കാതെ 
നിറഞ്ഞിരിക്കുന്നു...
ചിലര്‍  ഞെക്കി  ഞെരുങ്ങി   
പകുതി  ശരീര   ഭാഗം പുറത്തായി  
തളര്‍ന്നു  പോകുന്നു..
ഇരിക്കാന്‍  കാത്തിരിക്കുന്നവര്‍ 
ഉപവിഷ്ടവരായവരെക്കാള്‍  എത്രയോ  അധികം..
കയ്യുക്കുള്ളവന്‍  കാര്യം  നേടുന്നു...
 മുന്നിലെത്താന്‍  മത്സരം..
സീറ്റ്  സ്വന്തമാക്കാന്‍  വീറും   വാശിയും..
വൃദ്ധന്റെ  ഊന്നു  വടി  പിടിച്ചു  കൊള്ളാം  
എന്ന്  പറയുന്ന  ഉദാര  മനസ്കത...!
സംവരണ  സീറ്റിലും   സവർണാധിപത്യം പോലെ 
പെണ്ണ്  പുരുഷന്റെ   മഹാമാനസ്കതയില്‍  
പ്രതീക്ഷ  അര്‍പ്പിക്കേണ്ടി  വരുന്നു...!
ലക്ഷ്യമല്ല  ഉന്നം....
 മിക്കവരും യാത്രയില്‍  അഭിരമിക്കുന്നവര്‍..
ടിക്കറ്റെടുക്കാതെ  മന്യരായി   
നടിക്കുന്നവരുടെ   നീണ്ട  നിര...
ബ്രേക്ക്‌  ചവിട്ടാന്‍  മടിക്കുന്ന  സാരഥി  
ഭൂമിയിലിടം  നിഷേധിക്കുന്ന  ക്രുരനായ  ജന്മി...!
കാത്തു  നില്‍കുന്നവര്‍  കയറാന്‍  നേരം 
മണിയടിച്ച്  ധര്ഷ്ട്യത്തിന്റെ  
വേഗം  കൂട്ടുന്നവര്‍...
ബസ്‌...പാരിടത്തിന്റെ  പ്രതീകം..

20 comments:

  1. അല്പം കൂടി തെളിയിച്ചും .. വിഷയാധിഷ്ടിതവും ആക്കി മാറ്റാമായിരുന്നു
    ഈ ബസ്സിനെ എന്നൊരു തോന്നൽ .
    ഒരു സമകാലിക ബസ്സിന്റെ ( ലോകത്തിന്റെ ) വലിയ ഒരു സ്കോപ്പുള്ള സ്ഥിതിക്ക് .

    നന്ദി .. ആശംസകൾ

    ReplyDelete
  2. ശിഹാബ്‌ പറഞ്ഞതുപോലെ തന്നെയാണ് എനിക്കും തോന്നിയത്‌..
    ബസില്‍ ഇനിയും സ്ഥലം ഉള്ളപ്പോള്‍ കുറച്ചുപേരെ കൂടി കയറ്റാമായിരുന്നു...
    ആശംസകള്‍

    ReplyDelete
  3. കൊള്ളാം...അക്ഷരതെറ്റുകൾ കൂടെ ശ്രദ്ധിക്കുമല്ലോ..

    ReplyDelete
  4. ഇതില്‍ ടിക്കറ്റ് എടുക്കണമോ?

    ReplyDelete
  5. വലിയ സ്കോപ്പുള്ള വിഷയം.
    കൂടുതല്‍ നന്നാക്കാമായിരുന്നു

    ReplyDelete
  6. ആശയം കൊള്ളാം.. പക്ഷെ ഒരു കവിതയായി വായിക്കാനാവുന്നില്ല...ഒരു ചിന്താ ശകലം പങ്കു വെച്ചതു പോലെ..

    ReplyDelete
  7. വായിച്ചു ട്ടോ .
    നന്നായി .
    അക്ഷരതെറ്റുകൾ ഉണ്ടെന്ന് സൂചിപ്പിച്ചിട്ടും അതെന്താ തിരുത്താതെ വെച്ചിരിക്കുന്നത് ? . പുതിയ ആളല്ല എന്നത് കൊണ്ട് അത് അംഗീകരിക്കാൻ പ്രയാസമാണ് .

    ReplyDelete
  8. വാക്കുകളെ ഒന്നുംകൂടെ ഉഷാറാക്കാമായിരുന്നു ..
    ആര്ക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ല എല്ലാവരും ലക്ഷ്യസ്ഥാനെത്തു എത്തിപ്പെടാനുള്ള നെട്ടോത്തട്ടിലാ എല്ലാവരും ജീവിതയാത്രയിൽ

    ReplyDelete
  9. ഠിം ഠിം ജീവിത വണ്ടി ഉരുളട്ടെ

    ReplyDelete
  10. നന്നായിട്ടുണ്ടൂ ല്ലോ ഈ ബസ് ..

    ReplyDelete
  11. ഭാവന കൊള്ളാം.. വ്യത്യസ്തത ഉണ്ട്. ഭാവുകങ്ങൾ.. :)

    ReplyDelete
  12. ഹും.. കൊള്ളാം...

    ReplyDelete
  13. ബസ് പാരിടത്തിന്റെ പ്രതീകം ഇഷ്ടായി ...

    ReplyDelete
  14. സംവരണ സീറ്റിലും സവർണാധിപത്യം പോലെ
    പെണ്ണ് പുരുഷന്റെ മഹാമാനസ്കതയില്‍
    പ്രതീക്ഷ അര്‍പ്പിക്കേണ്ടി വരുന്നു...!
    ലക്ഷ്യമല്ല ഉന്നം.... കൊള്ളാം ആശംസകള്‍

    ReplyDelete
  15. kalakki suhruthe.... pakshe reservation ullavar athillaathe nilkkunna njangale nokki parihasikkunnum ille???
    pinne oru kaaryam, Seat share cheyyaan othiri vaimukhyam kaattunnathu purushanmaarekkaal sthreekal aanu...
    snehaprvam.. santhosh nair

    ReplyDelete
  16. ഒരു ഒന്നൊന്നര ബസ് തന്നെ...

    ReplyDelete
  17. സമൂഹം എന്താണോ അതാണ്‌ ബസ്. ടൂറിസ്റ്റ്ബസ് അല്ലാത്ത ബസ്സിൽ ദീർഘദൂരം യാത്രചെയ്താൽ ഇത് മനസ്സിലാവും.

    ബസ്സിനെക്കുറിച്ചുള്ള വർണ്ണനകൾ നന്നായിട്ടുണ്ട്...)

    ReplyDelete
  18. അതി മനോഹരമായി എഴുതിയിരിക്കുന്നു അഭിനന്ദനങ്ങൾ

    ReplyDelete
  19. കണ്ടക്റ്റര് ഇപ്പോഴും പറയുന്നത് അകത്തു ഫുട് ബോൾ കളിക്കാനുള്ള സ്ഥലം ഉണ്ടെന്നാണ് !!!! :)

    ReplyDelete