Wednesday, March 20, 2013

നിലാവിനെ സ്നേഹിച്ച പെണ്ണ്


അമാവാസി നാളിലാണ്
അനുരാഗം അവളുടെ
അകതാരില്‍ ഇതളിട്ടത്
അനന്തമായ ആകാശത്തിലേക്ക്
ആലോല നീല ലോചനകള്‍ പായിച്ചു
അവള്‍ ഇരുന്നു
നിശിതമായ നോട്ടം കൊണ്ട്
മുകില്‍മാലകളുടെ അമേയമായ
അടരുകള്‍ അവള്‍ അടര്‍ത്തി മാറ്റി
നോക്കി നോക്കി ഇരുളിന്റെ
അതിരുകളില്ലാത്ത ആഴത്തില്‍ നിന്ന്
ഒരു പൊരി അവള്‍ ഉയിര്‍പ്പിച്ചു
അവളുടെ നിശ്വാസം നിരന്തരമേറ്റ്
ഊഷ്മളമായിത്തീര്‍ന്ന ആ ബിന്ദു
നാളില്‍ നാളില്‍ തിടം വച്ച്
പൌര്‍ണ്ണമിയായി
ആ കടാക്ഷത്തിന്റെ
കരാങ്കുലികള്‍
ഉഷ്ണത്തിന്റെ ഉലയില്‍
രാഗരശ്മികള്‍ തൂകി തണുപ്പിച്ചു
പ്രകാശത്തിന്റെ പാല്‍പുഴയില്‍
പാരിടം പട്ടുനൂലിഴകള്‍ പാവിട്ട
പരവതാനിയായി
പരിമൃതു പവനന്റെ
പരിലാളനയില്‍
പവിഴമാലയണിഞ്ഞ്
പാതിരാ ജയിച്ചു
അവളുടെ നീലായത നക്ഷത്ര നേത്രം
പ്രണയ കവിതയില്‍
പുതുവരികള്‍ എഴുതി
ചേര്‍ത്തു കോണ്ടേയിരുന്നു


41 comments:

  1. അവളുടെ നീലായത നക്ഷത്ര നേത്രം
    പ്രണയ കവിതയില്‍
    പുതുവരികള്‍ എഴുതി
    ചേര്‍ത്തു കോണ്ടേയിരുന്നു...
    (പ്രണയിക്കുന്നവർക്കും പ്രണയിക്കപ്പെടുന്നവർക്കും ഇനി പ്രണയിക്കാൻ തുടങ്ങിയവർക്കും ഞാൻ ഈ വരികള്‍ സമര്‍പ്പിക്കുന്നു)

    ReplyDelete
  2. പരിമൃതു പവനന്റെ
    പരിലാളനയില്‍
    പവിഴമാലയണിഞ്ഞ്
    പാതിരാ ജയിച്ചു
    അവളുടെ നീലായത നക്ഷത്ര നേത്രം
    പ്രണയ കവിതയില്‍
    പുതുവരികള്‍ എഴുതി
    ചേര്‍ത്തു കോണ്ടേയിരുന്നു
    നന്നായിട്ടുണ്ട്...അഭിനന്ദനങ്ങൾ

    ReplyDelete
  3. പ്രണയിക്കാൻ ആഗ്രഹിക്കുന്ന എനിക്കും അപ്പോൾ സമർപ്പണം ഉണ്ടല്ലേ.. നന്നായി..:)

    പ്രണയാർദ്ര വരികൾ, ഒന്ന് താളത്തിലാക്കാമായിരുന്നല്ലോ... ആശംസകൾ

    ReplyDelete
  4. പ്രണയം
    അക്ഷരങ്ങള്‍ക്ക് നിര്‍വ്വചിക്കാനാവാത്ത അനിര്‍വ്വചനീയമായ അനുഭൂതി....
    ചടുല വാക്കുകള്‍ കൊണ്ട് വരച്ചിട്ട പ്രണയം വ്യത്യസ്തമായി ...
    ആശംസകള്‍....

    ReplyDelete
  5. നല്ല കവിത,ഞാനും നിലാവിനെ സ്നേഹിക്കുന്നു.

    ReplyDelete
  6. അമാവാസി നാളിലാണ്
    അനുരാഗം അവളുടെ
    അകതാരില്‍ ഇതളിട്ടത്--
    -------------------
    ബെസ്റ്റ് ടൈം :)

    അനന്തമായ ആകാശത്തിലേക്ക്
    ആലോല നീല ലോചനകള്‍ പായിച്ചു


    അവള്‍ ഇരുന്നു
    ---------------
    മുട്ടുവിന്‍ തുറക്കപ്പെടും എന്നല്ലേ വെയിറ്റ് ചെയ്യൂ ...

    നിശിതമായ നോട്ടം കൊണ്ട്
    മുകില്‍മാലകളുടെ അമേയമായ
    അടരുകള്‍ അവള്‍ അടര്‍ത്തി മാറ്റി
    നോക്കി നോക്കി ഇരുളിന്റെ
    അതിരുകളില്ലാത്ത ആഴത്തില്‍ നിന്ന്
    ഒരു പൊരി അവള്‍ ഉയിര്‍പ്പിച്ചു
    ----------------------
    പെണ്ണോരുംമ്പെട്ടാല്‍ എന്നല്ലേ :)

    അവളുടെ നിശ്വാസം നിരന്തരമേറ്റ്
    ഊഷ്മളമായിത്തീര്‍ന്ന ആ ബിന്ദു
    നാളില്‍ നാളില്‍ തിടം വച്ച്
    പൌര്‍ണ്ണമിയായി
    ആ കടാക്ഷത്തിന്റെ
    കരാങ്കുലികള്‍
    ഉഷ്ണത്തിന്റെ ഉലയില്‍
    രാഗരശ്മികള്‍ തൂകി തണുപ്പിച്ചു
    -------------------
    എനിക്ക് വയ്യേ ....

    പ്രകാശത്തിന്റെ പാല്‍പുഴയില്‍
    പാരിടം പട്ടുനൂലിഴകള്‍ പാവിട്ട
    പരവതാനിയായി
    പരിമൃതു പവനന്റെ
    പരിലാളനയില്‍
    പവിഴമാലയണിഞ്ഞ്
    പാതിരാ ജയിച്ചു
    അവളുടെ നീലായത നക്ഷത്ര നേത്രം
    പ്രണയ കവിതയില്‍
    പുതുവരികള്‍ എഴുതി
    ചേര്‍ത്തു കോണ്ടേയിരുന്നു
    --------------------
    കേട്ട് കേട്ട് മടുത്ത പ്രമേയത്തില്‍ നിന്നും ഒന്ന് മാറ്റി പിടിക്കൂ ...ആശംസകള്‍ .


    .

    ReplyDelete
  7. ആശംസകൾ...
    ചില വാക്കുകൾ നെഗറ്റീവ്‌ അർത്ഥം പോലെ തോന്നുന്നു.

    ReplyDelete
  8. നിലാവും നിശയും
    സ്വപ്നമായി
    പിന്നെ കിനാവ്
    കണ്ണീരുമാവാറുമുണ്ട് :)

    ReplyDelete
  9. പ്രണയിച്ചു കഴിഞ്ഞത് കൊണ്ട് വായിച്ചു പോകുന്നു ..

    ReplyDelete
  10. ബല്യ വെബ് സൈറ്റ് മുതലാളി ആയീല്ലോ

    എന്നാല്‍ ഇനി ആ ഫോളോവര്‍ ജനാല ഒന്ന് തുറന്നൂടെ നെല്ലിക്കായേ....??

    ReplyDelete
  11. മനോഹരമാണു വരികൾ..
    അവയെ ഒന്നൂടെ ചിട്ടപ്പെടുത്തിയാൽ കൂടുതൽ വായനാ സുഖം ഉണ്ടാകും..
    ആശംസകൾ ട്ടൊ..!

    ReplyDelete
  12. വരികൾ നന്നെങ്കിലും, ആശയത്തിൽ പുതുമ തോന്നുന്നില്ല..

    ReplyDelete
  13. ലളിത കോമള കന്ത പദാവലി....ഭാവുകങ്ങൾ

    ReplyDelete
  14. എനിക്ക് പറയാൻ തോന്നിയതെല്ലാം ഫൈസൽ ബാബു പറഞ്ഞുകളഞ്ഞു, അപ്പോൾ പ്രണയം വന്നാൽ ചിന്തിക്കുന്നതും പറയുന്നതും എഴുതുന്നതും എല്ലാം തലതിരിഞ്ഞതായിരിക്കും. നന്നായി.......

    ReplyDelete
  15. നന്നായിട്ടുണ്ട്

    ReplyDelete
  16. നല്ല വരികള്‍ ആശംസകളോടെ

    ReplyDelete
  17. അമാവാസി നാളില്‍ ഇതളിട്ട അനുരാഗം ഫലിക്കില്ലെന്നാ ചൊല്ല് !

    ReplyDelete
  18. അവളുടെ നീലായത നക്ഷത്ര നേത്രം
    പ്രണയ കവിതയില്‍
    പുതുവരികള്‍ എഴുതി
    ചേര്‍ത്തു കോണ്ടേയിരുന്നു...നല്ല വരികള്‍

    ReplyDelete
  19. അവളുടെ നീലായത നക്ഷത്ര നേത്രം
    പ്രണയ കവിത

    ReplyDelete
  20. പ്രണയാതുരമായ കുറെ വാക്കുകള്‍ ..കൊള്ളാം

    ReplyDelete
  21. ഒറ്റവാക്കിൽ പറഞ്ഞാൽ കിടിലം
    ഒന്ന് പരത്തി പറഞ്ഞാൽ
    സബ്ജക്റ്റ് കൊള്ളാം. എഴുതിയതും കൊള്ളാം
    എന്നാലും ഒന്ന് കൂടി നന്നാകിയെഴുതാമായിരുന്നു..
    അതായത്, ഒന്ന് കൂടി താളത്തിൽ ചോല്ലാവുന്ന രീതിയിൽ
    ആശംസകളോടെ

    ReplyDelete
  22. pranayam...ee vishyathinu
    pazhama ennonnu illallo..
    good one.....

    ReplyDelete
  23. പ്രണയ കവിതകളോട് പൊതുവേ അടുപ്പം കുറവാ.. പക്ഷെ അങ്ങനെയൊരു കവിത എന്ന നിലക്ക് വായനാസുഖമുണ്ട്

    ReplyDelete
  24. സ്‌നേഹം മാത്രമാണ് ലോകത്തിലെ ഏക സ്വാതന്ത്ര്യം. കാരണം അത് ആത്മാവിനെ ഉദാത്തവത്ക്കരിക്കുന്നു. അങ്ങനെ മനുഷ്യന്റെ നിയമങ്ങളും ഋതുഭേദങ്ങളും അതിന്റെ വഴി മുടക്കുന്നില്ലെന്ന് ഉറപ്പിക്കുന്നു’.
    ( ഖലീല്‍ ജിബ്രാന്‍ )

    അമാവാസി നാളിലാണ്
    അനുരാഗം അവളുടെ
    അകതാരില്‍ ഇതളിട്ടത്>>> ആ നാളിൽ പ്രണയം ഇതളിട്ടാൽ പെട്ടന്നു കരിഞ്ഞു പോകും

    ആശംസകൾ

    ReplyDelete
  25. നല്ല ഭാഷയുണ്ട് കയ്യിൽ..
    മുന്നോട്ടുള്ള യാത്രക്ക് ആശംസകൾ..

    ReplyDelete
  26. കഴിഞ്ഞ കാലങ്ങളില്‍ ഒന്നും കാണാത്ത ഒരു പുതിയ രീതി ആണല്ലോ അമല ഇത് നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
  27. സമര്‍പ്പണം സ്വീകരിച്ചിരിക്കുന്നു....

    ഇനി പ്രണയിക്കാന്‍ തുടങ്ങട്ടെ ;)

    ആശംസകള്‍!!!

    ReplyDelete
  28. 'പ്രണയിക്കാന്‍ താല്പര്യമില്ലാത്തവര്‍ ഇത് വായിച്ചാല്‍ പണിയായി പോകുമല്ലോ!'


    വരികള്‍ കേമം , അടുക്കും ചിട്ടയും കൂടിവരുത്തിയാല്‍ കെങ്കേമമാകും...

    ReplyDelete
  29. ആപ്തവാക്യങ്ങളിൽ പലതും പറയാം --- വിഷയത്തോട് ഞാൻ എതിര് .. കവിത ഇഷ്ടായി .. രീതികളെ കുറിച്ചൊന്നും അരിയില്ല.... ഇവിടെയും ആദ്യം ...

    ReplyDelete
  30. നല്ല ഗല്ലക്കന്‍ ഗവിത\

    ReplyDelete
  31. നല്ല വരികള്‍ !

    >>>പ്രണയിക്കുന്നവർക്കും പ്രണയിക്കപ്പെടുന്നവർക്കും ഇനി പ്രണയിക്കാൻ തുടങ്ങിയവർക്കും ഞാൻ ഈ വരികള്‍ സമര്‍പ്പിക്കുന്നു<<< ശ്ശോ ഇതില്‍ ഏതാണോ ഇനി ഞാന്‍ തിരഞ്ഞെടുക്കേണ്ടത് ...:)

    ReplyDelete
  32. enikkoru poruthakkodu thonnunnu... amaavaasi naalil athrakku nokkaan aakaashathil enthaanu suhruthe aval kandathu???
    Black holes???
    enthaayaalum kavi bhaavana alle.. athu angane pokum....
    kollaam... bhaavanakal iniyum poratte

    ReplyDelete
  33. അവസാനത്തെ വരികളില്‍ പ്രണയത്തിന്‍റെ മിന്നലാട്ടം കാണാം .പക്ഷെ പരിമൃദുപവനന്‍ ,കരാംഗുലികള്‍ എന്നൊക്കെ ശരിയായി എഴുതിയിരുന്നെങ്കില്‍ എന്ന് തോന്നി

    ReplyDelete
  34. പ്രണയത്തിനു പഴയ വരികള്‍ എന്നോ പുതിയ വരികള്‍ എന്നോ ഇല്ല.. ഒരേ ഒരു വരി മാത്രമേ ഉള്ളൂ.. പ്രണയം... :)

    ReplyDelete
  35. എല്ലാബ്ലോഗുകളിലും പ്രണയവും മഴയും മാത്രം... എങ്കിലും എഴുത്ത് kollaam

    ReplyDelete